റിയാദ് > വൈദ്യുത കാറുകളുടെ നിർമ്മാണത്തിനുള്ള സൗദിയിലെ ആദ്യ ബ്രാൻഡായ “സീർ” കമ്പനിയുടെ ലോഞ്ചിങ് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് രാജകുമാരൻ നിർവവഹിച്ചു. പദ്ധതിക്ക് ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി 562 ദശലക്ഷം റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
“സീർ” കമ്പനിയുടെ സമാരംഭം രാജ്യത്ത് ഒരു കാർ ബ്രാൻഡ് നിർമ്മിക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ചു ദേശീയ വ്യാവസായിക സമ്പ്രദായത്തിന്റെ വികസനത്തെ ശാക്തീകരിക്കുന്നതുമാണ്. നിക്ഷേപങ്ങളും നിരവധി തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാനാകും.
“സീർ” 562 ദശലക്ഷം റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുമെന്നും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അതിന്റെ നേരിട്ടുള്ള സംഭാവന 30 ബില്യൺ റിയാലിലെത്തുമെന്നും 2034 ഓടെ നേരിട്ടും അല്ലാതെയും 30,000 തൊഴിലവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഫോക്സ്കോണും ചേർന്നുള്ള സംയുക്ത സംരംഭമാണ് “സിർ’. അവിടെ സെഡാനുകളും എസ്യുവികളും ഉൾപ്പെടെ കിംഗ്ഡത്തിലും മിഡിൽ ഈസ്റ്റിലും സെൽഫ് ഡ്രൈവിംഗ് പോലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകൾ കമ്പനി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യും. കൂടാതെ കാറുകൾ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും 2025-ൽ വിൽപ്പനയ്ക്ക് “സിർ” കമ്പനിയുടെ കാറുകൾ ലഭ്യമാകുമെന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഫോക്സ്കോൺ ചെയർമാൻ യോങ് ലിയു ഈ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇലക്ട്രിക് കാറുകൾ എന്ന ആശയം പ്രോത്സാഹിപ്പിക്കാനും അവയുടെ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു എന്നും യോങ് ലിയു പറഞ്ഞു.