ന്യൂഡൽഹി
എന്ത് വിലകൊടുത്തും ധർമ സൻസദ് സംഘടിപ്പിക്കുമെന്ന് തീവ്ര ഹിന്ദുത്വ നേതാവും ഗാസിയാബാദിലെ ദസ്നാ ദേവീക്ഷേത്രത്തിലെ പുരോഹിതനുമായ നരസിംഹാനന്ദ്. ധർമ സൻസദ് സംഘടിപ്പിക്കരുതെന്ന് ഉത്തർപ്രദേശ് പൊലീസ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവന. തീവ്ര വർഗീയ, സ്ത്രീവിരുദ്ധ, പ്രസ്താവനകൾക്ക് കുപ്രസിദ്ധനായനരസിംഹാനന്ദ് ത്രിദിന ‘ധർമ സൻസദ്’ ഡിസംബർ 17ന് ആരംഭിക്കാൻ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷംത്തെ ഹരിദ്വാർ ധർമ സൻസദില്‍ ന്യൂനപക്ഷത്തിനെതിരെ കലാപാഹ്വാനമുയര്ന്നിരുന്നു.
മുസ്ലിങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് നരസിംഹാനന്ദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പരിപാടി സംഘടിപ്പിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യത്തിലിറങ്ങിയത്.