തിരുവനന്തപുരം
ഗവർണർ രാജ്ഭവൻ ‘രാജി ഭവനാ’യി മാറ്റിയതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എപ്പോഴും എല്ലാവരും രാജിവയ്ക്കണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. ഗവർണർ തന്റെ അധികാരം ഉപയോഗിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നത് ചെയ്യട്ടെ.
കേരളത്തിലെ സർക്കാർ അതിനെ നിയമപരമായും ഭരണഘടനാപരമായും നേരിടും.സ്വർണക്കടത്തുകേസ് എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും കാനം പറഞ്ഞു.