ന്യൂഡല്‍ഹി> പിഎഫ് പെന്ഷന് കേസില്‍ സുപ്രീം കോടതി വെള്ളിയാഴ്ച നിര്‍ണായക വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ് വെള്ളിയാഴ്ച രാവിലെ വിധി പുറപ്പെടുവിക്കും. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്ഷന് വഴിഒരുക്കിയ കേരള ഹൈകോടതി ഉത്തരവിന് എതിരെ ഇപിഎഫ്ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലു കളാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേസില്‍ ചീഫ്ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസ് ലളിതിനു പുറമെ ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ശു ദുലിയ എന്നിവരായിരുന്നു നെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വിധി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സങ്കീര്‍ണമായ കേസ് ആയതിനാല്‍ വിധി പ്രഖ്യപനവും നീണ്ടു. ലക്ഷക്കണക്കിന് ജീവനക്കാരാണ് വിധി പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.