തൃശൂർ> കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു. ബുധൻ രാവിലെ എട്ടോടെയായിരുന്നു മരണം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
കാൽനൂറ്റാണ്ടായി കലാനിലയത്തിൽ വേഷ അധ്യാപകനാണ്. ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച കലാമണ്ഡലം കഥകളി വേഷം അവാർഡ് ഗോപിനാഥന് ലഭിച്ചിരുന്നു. അച്ഛൻ: കൊരുമ്പിശ്ശേരി പൂളയ്ക്കൽ പരേതനാനായ നാരായണൻ. അമ്മ: സരോജിനി. ഭാര്യ: കലാമണ്ഡലം പ്രഷീജ. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ.