വാഷിങ്ടൺ
സൗദിയുമായുള്ള ബന്ധത്തിൽ പുനർവിചിന്തനം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ റഷ്യക്കൊപ്പം നിന്നതിനെ തുടർന്നാണ് തീരുമാനം.
റഷ്യയുടെ നേതൃത്വത്തിലുള്ള 13- രാഷ്ട്ര ഒപെക് സഖ്യവും അതിന്റെ 10 സഖ്യകക്ഷികളും നവംബർ മുതൽ പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനമെടുത്തിരുന്നു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് മറ്റു രാജ്യങ്ങൾ സൗദിയെ ബഹിഷ്കരിക്കാൻ ആലോചിച്ചപ്പോൾ ജോ ബൈഡൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിച്ചിരുന്നു.