ആലപ്പുഴ> കേരളത്തിന്റെ വികസനം മുടക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഇപ്പോള്‍ ഗവര്‍ണറും അടങ്ങുന്ന കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കുമെതിരെ അഴീക്കോടന്‍ ദിനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസം എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല. ആര്‍എസ്എസ് ശാഖയിലെ കുട്ടികളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ആര്‍എസ്എസ് ആണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായി. മോഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയശേഷി കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. പ്രധാന പ്രതിപക്ഷ പാര്‍ടിപോലും ആകാന്‍ പറ്റാത്തവിധം തറപറ്റി.
ഭാരത് ജോഡോയാത്രയില്‍ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം വന്നത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ചായ്വിന്റെ വ്യക്തമായ തെളിവാണത്. ജോഡോയാത്രയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെയോ ഇടതുപക്ഷത്തെയോ ഗൗരവത്തോടെ വിമര്‍ശിച്ചില്ല. മറ്റുള്ളവരാണ് വിമര്‍ശിച്ചത്. അതിന് അപ്പപ്പോള്‍ മറുപടി നല്കി. പ്രതിപക്ഷം നെഗറ്റീവ് എനര്‍ജിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ മോഡലില്‍ പുതിയ കൂട്ടുകെട്ടിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകും – അദ്ദേഹം പറഞ്ഞു.