കോളയാട്> പെരുവ കാട്ടിൽ മുള്ളൻപന്നി വേട്ടയ്ക്കുപയോഗിച്ച തോക്ക് മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കണ്ടെത്തി. കോളയാട് പഞ്ചായത്തിലെ കോൺഗ്രസിന്റെ മുൻ വാർഡ് അംഗം രമ്യയുടെ വീട്ടിൽനിന്നാണ് തോക്ക് കണ്ടെത്തിയത്.
മുള്ളൻപന്നിയെ വേട്ടയാടിയതിന് ചെന്നപൊയിൽ വീട്ടിൽ സനൂപ്, ആക്കംമൂല വീട്ടിൽ ബിജു എന്നിവരെ കണ്ണവം വനം വകുപ്പ് അധികൃതർ പിടികൂടിയിരുന്നു. മുള്ളൻപന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു. സനൂപിന്റെ സഹോദരിയാണ് രമ്യ.