കൊച്ചി > കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ ലഹരിമരുന്ന് വേട്ട. 30 കിലോ ലഹരി വസ്തുക്കളുമായി പാലക്കാട് സ്വദേശി മുരളീധരന് നായരാണ് പിടിയിലായത്. സിംബാബ്വേയില് നിന്നാണ് ഇയാള്‍ കൊച്ചിയിലേക്ക് ലഹരിയെത്തിച്ചത്. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
സിംബാബ്വേയില് നിന്നെത്തി പിന്നീട് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ കസ്റ്റംസ്, നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. മെഥ്വാ ക്വിനോള്‍ എന്ന മാരക ലഹരിമരുന്നാണെന്നാണ് പ്രാഥമിക നിഗമനം. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിനു 60 കോടിയോളം രൂപ വില വരും. സിയാലിന്റെ അത്യാധുനിക ‘ത്രി ഡി എം ആര് ഐ’ സ്കാനിങ് യന്ത്രത്തിലെ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കുടുങ്ങിയത്.