കൊച്ചി
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നടൻ മോഹൻലാൽ സന്ദർശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മോഹൻലാലും മേജർ രവിയും കപ്പൽ സന്ദർശിക്കാനെത്തിയത്. കപ്പലിന്റെ പ്രത്യേകതകളെക്കുറിച്ച് മോഹൻലാൽ കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരോട് ചോദിച്ചറിഞ്ഞു. കപ്പലിലെ നാവികരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടുമണിക്കൂറോളം ഇവരോടൊപ്പം ചെലവഴിച്ചാണ് മോഹൻലാൽ മടങ്ങിയത്.
കപ്പലിന്റെ കമാൻഡിങ് ഓഫീസർ കമഡോർ വിദ്യാധർ ഹാർക്കേ, കൊച്ചിൻ ഷിപ്യാർഡ് സിഎംഡി മധു എസ് നായർ എന്നിവർ മോഹൻലാലിനെ സ്വീകരിച്ചു. വിദ്യാധർ ഹാർക്കേ കപ്പലിന്റെ ചെറുമാതൃക മോഹൻലാലിന് സമ്മാനിച്ചു.