ന്യൂഡൽഹി
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകൾക്കും എതിരായ പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യാന്‍ കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവൻഖേരാ, നെറ്റാ ഡിസൂസ എന്നിവരോട് ഡൽഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്മൃതി ഇറാനി സമർപ്പിച്ച മാനനഷ്ടക്കേസിലാണ് ജഡ്ജി മിനി പുഷ്കർണയുടെ ഇടക്കാല ഉത്തരവ്.
ഗോവയിൽ സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് ബാർലൈസൻസ് ലഭിക്കാൻ മരിച്ച വ്യക്തിയുടെ പേരിൽ അപേക്ഷ നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന സ്മൃതിയുടെ വാദം പൂർണമായി ശരിവയ്ക്കുന്ന നിലപാടാണ് ഹർജി പരിഗണിച്ച ആദ്യദിനം തന്നെ ഹൈക്കോടതി സ്വീകരിച്ചത്.