തിരുവനന്തപുരം
ബഫർസോൺ വിഷയത്തിൽ ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പ്രചാരണം പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
ഉചിതമായ തീരുമാനം മാത്രമേ സംസ്ഥാന സർക്കാർ എടുക്കൂ. ബഫർസോൺ സംബന്ധിച്ച് എന്തെല്ലാം മാറ്റം വേണമെന്നും മലയോര കർഷകരുടെ ആശങ്ക എങ്ങനെ പരിഹരിക്കാമെന്നും വ്യക്തമാക്കി വിശദമായ ശുപാർശ കോടതിയിൽ സമർപ്പിക്കും. ഇതിന് പ്രതിപക്ഷത്തുനിന്ന് സഹകരണ മനോഭാവമാണ് പ്രതീക്ഷിക്കുന്നത്. ജനവാസമേഖലകളെ ബഫർസോണിൽനിന്ന് ഒഴിവാക്കുകയെന്ന ചട്ടക്കൂടിലേക്ക് വന്നാൽ പ്രശ്നം പരിഹരിക്കാനാകും. 2013ൽ രൂപീകരിച്ച ഹരിത എംഎൽഎമാരുടെ സമിതി ഒരുതവണപോലും ജനവാസകേന്ദ്രങ്ങളെ ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 2019ൽ മന്ത്രിസഭായോഗത്തിലെ തീരുമാനം റദ്ദാക്കുന്നത് ഗൗരവമായി പരിശോധിക്കുമെന്ന് വീണ്ടും വനം മന്ത്രി അറിയിച്ചു.