ന്യൂഡൽഹി
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജഗ്ദീപ് ധൻഖർ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥി മാർഗരറ്റ് ആൽവ ചൊവ്വാഴ്ച പത്രിക നൽകും. തിങ്കളാഴ്ച ഡൽഹിയിലെത്തിയ ആൽവ ശരത്പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലാണ് ധൻഖർ പത്രിക നല്കിയത്. ഉപരാഷ്ട്രപതി പദവി തന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് ധൻഖർ പറഞ്ഞു.
വിഷമമേറിയ ദൗത്യമാണെന്ന് അറിയാമെന്ന് ആൽവ പറഞ്ഞു. ആൽവയെ 18 രാഷ്ട്രീയ പാർടി പിന്തുണയ്ക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.