ന്യൂഡൽഹി
ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി അലെജാൻഡ്രോ സിമാൻകാസ് മാരിനുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവൻ എന്നിവർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ക്യൂബൻ ഐക്യദാർഢ്യ പ്രവർത്തനം ശക്തിപ്പെടുത്തൽ, സ്ഥാനപതിയുടെ കേരള സന്ദർശനം തുടങ്ങിയവ ചർച്ച ചെയ്തു. ജൂലൈ 26ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ക്യൂബൻ ദിനാഘോഷത്തിൽ അലെജാൻഡ്രോ സിമാൻകാസ് പങ്കെടുക്കും.