കോഴിക്കോട്
നടിയെ അക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിനു പിന്നിൽ ആരെന്ന് വ്യക്തമാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറഞ്ഞു.
കേസിലെ ഓരോ കാര്യവും നിരത്തിയുള്ള അവരുടെ വാദം എന്തിനെന്നും വ്യക്തം. അവരുടെ നിലപാട് ഇരട്ടത്താപ്പാണ്. അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. ദിലീപിനെതിരെ ഫോട്ടോഷോപ് തെളിവുകൾ ഉണ്ടാക്കിയെന്നതുപോലുള്ള പരാമർശങ്ങൾ പൊലീസിലുള്ള വിശ്വാസം തകർക്കും. പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണം. കോടതിയലക്ഷ്യം ആകുമെന്നതിനാൽ മറ്റു കാര്യമൊന്നും പറയുന്നില്ലെന്നും ദീദി പറഞ്ഞു.