ന്യൂഡൽഹി
വിവിധ ഹൈക്കോടതികളിലെ ജഡ്ജിനിയമനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വേഗത്തിൽ ഇടപെടുന്നില്ലെന്ന പരോക്ഷവിമർശവുമായി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എൻ വി രമണ. ഹൈക്കോടതികളിലേക്ക് കൊളീജിയം നടത്തിയ 23 ശുപാർശയിൽ തീരുമാനമുണ്ടായില്ല.
ജഡ്ജിമാരായി നിയമിക്കാമെന്ന് ശുപാർശ ചെയ്ത് വിവിധ ഹൈക്കോടതികൾ കൈമാറിയ 120 പേര് സർക്കാർ കൊളീജിയത്തിന് കൈമാറിയിട്ടില്ല.
രാജ്യത്തെ ഹൈക്കോടതികളിലുള്ള 381 ജഡ്ജിമാരുടെ ഒഴിവുകൾ വേഗം നികത്തണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് ആർബിട്രേഷനും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ലണ്ടനിൽ സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിലായിരുന്നു ചീഫ്ജസ്റ്റിസിന്റെ വിമർശം.