തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയിന്റിനായി നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു ഏജൻസിക്കും ഇതിന് അധികാരമില്ല.
ബോണസ് പോയിന്റിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. മറിച്ച് പ്രചരിക്കുന്ന വാർത്ത അവാസ്തവമാണ്. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ പതിനാറുകാരനും അച്ഛനും മുങ്ങിമരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ആവാസ്തവ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.