തിരുവനന്തപുരം> തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്. എകെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ബോംബാക്രമണുണ്ടായത്. 11. 30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന് പറഞ്ഞു.
പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്, ഇ പി ജയരാജന്, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. നാടന്‍ ബോംബാണെറിഞ്ഞത് എന്നാണ് വിവരം. എകെജി സെന്ററിന്റെ പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല