തിരുവനന്തപുരം> പാലക്കാട് പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പാലക്കാട് ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണ്.
മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴം പുലർച്ചെ മരിച്ചത്. കോയമ്പത്തൂർ നെഹ്റു കോളേജിലെ ഒന്നാംവർഷ ബിസിഎ വിദ്യാർഥിനിയാണ്.