തൃശൂർ
മോദിസർക്കാർ തുടർന്നുപോരുന്ന പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ടീസ്ത സെതൽവാദെന്ന് കവി കെ സച്ചിദാനന്ദൻ. അവർ എന്നും ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. സമീപകാലത്തായി മനുഷ്യാവകാശ പ്രവർത്തകരെ ദേശദ്രോഹിയെന്ന് മുദ്രകുത്തിയോ സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ചോ അറസ്റ്റ്ചെയ്യുക പതിവായി. ഇത് ഭരണഘടനാ വിരുദ്ധമാണ്. അറസ്റ്റ് നടന്നത് അടിയന്തരാവസ്ഥയുടെതന്നെ വാർഷിക ദിനത്തിലാണ്.
അടിയന്തരാവസ്ഥയുടെ തുടർച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അവകാശലംഘനങ്ങൾ എന്നുള്ള നിശബ്ദമായ പ്രഖ്യാപനംകൂടിയാണിത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.