മുംബൈ > ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മൂന്ന് ശിവസേന എംഎൽഎമാർകൂടി വിമത ക്യാമ്പിലെത്തി. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽമാരും ഒരു സ്വതന്ത്രനും വിമത ക്യാമ്പിൽ ചേർന്നിരുന്നു. ഇതോടെ 36 ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്ര എംഎൽഎമാരും ഉള്‍പ്പെടെ ഏക്നാഥ് ഷിൻഡെയ്ക്ക് ഒപ്പമുള്ളവരുടെ എണ്ണം 41 ആയി.
അതേസമയം വിമതരെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്നയിൽ ഇന്ന് ലേഖനമുണ്ട്. ഏക്നാഥ് ഷിൻഡെയ്ക്കും വിമത എംഎൽഎമാർക്കുമെതിരെയാണ് വിമർശനം. സിബിഐയെയും ഇഡിയെയും ഭയന്ന് ഇവർ ഒളിച്ചോടി. ശിവസേനയുടെ സീറ്റില്‍ ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയോടൊപ്പമെന്ന് ലേഖനം ആരോപിക്കുന്നു. ഷിൻഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.