ബാങ്കോക്> ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിലെ മെകോങ് നദിയില്‍നിന്ന് പിടികൂടി. നാലുമീറ്റര്‍ നീളവും 300 കിലോ തൂക്കവുമുള്ള തിരണ്ടി മീനിനെയാണ് പിടികൂടിയതെന്ന് കംബോഡിയന്‍ യുഎസ് ഗവേഷക പദ്ധതിയായ വണ്ടേഴ്സ് ഓഫ് മെകോങ് അറിയിച്ചു. 2005ല്‍ തായ്ലന്ഡില് പിടികൂടിയ 293 കിലോ തൂക്കമുള്ള മുഷി (ക്യാറ്റ്ഫിഷ്)ക്കായിരുന്നു മുമ്പത്തെ റെക്കോഡ്.