തിരുവനന്തപുരം
വിദ്യാഭ്യാസം നേടാനും ജീവൻ നഷ്ടമായേക്കാവുന്ന രോഗങ്ങളിലും തനിക്ക് താങ്ങായത് സർക്കാർ സംവിധാനമാണെന്ന് റസൂൽ പൂക്കുട്ടി. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുമ്പോൾ സർക്കാർ മേഖലയ്ക്ക് സമർപ്പിക്കാനാണ് താൽപ്പര്യം. അഞ്ചലിലെ ആരോഗ്യകേന്ദ്രം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമം പരാമർശിച്ചാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാമത് ലോക കേരളസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.