ന്യൂഡൽഹി
ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. 1960ലെ ‘രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് ’ ഭേദഗതി ചെയ്താണ് നടപടി. 26ബി വകുപ്പ് പുതിയതായി ഉൾപ്പെടുത്തി. ഇതനുസരിച്ച് നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് ആധാർ വിവരങ്ങൾ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറാം. ‘6ബി ഫോം’ പൂരിപ്പിച്ചാണ് വിവരം കൈമാറേണ്ടത്. ഒരാൾ ഒന്നിലധികം വോട്ട് ചെയ്യുന്നതു തടയാൻ ഇത് സഹായകമാകുമെന്നാണ് സർക്കാരിന്റെ അവകാശവാദം.