കാഞ്ഞങ്ങാട് > മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണു മരിച്ചു. കാത്തങ്ങാട്പുതിയവളപ്പ് കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന ( 56 )നാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്