കണ്ണൂർ> കണ്ണൂരില്‍ സിപിഐ എം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഐ എം പറഞ്ഞു. ആക്രമിക്കപ്പെട്ട ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.