റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ കെ.പി.എം.സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ , ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ചെയർമാൻ ഫിറോസ് തയ്യിൽ, വൈസ് ചെയർമാൻമാർ സുരേഷ് ലാൽ, പ്രസാദ് വഞ്ചിപുര, കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ജോയിന്റ് കൺവീനർമാർ അലി കക്കഞ്ചിറ, അബ്ദുൽ ഗഫൂർ, സാമ്പത്തികം ചെയർമാൻ രജീഷ് പിണറായി, കൺവീനർ ഷമീർ കുന്നുമ്മൽ, ഭക്ഷണം പ്രദീപ് കൊട്ടാരത്തിൽ, അജിത്ത്, വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, വൈസ് ക്യാപ്റ്റൻമാർ നാസർ ഒളവട്ടൂർ, മുഹമ്മദ് റഫീക്, പബ്ലിസിറ്റി സജീവ് കാരത്തൊടി, സതീഷ് വളവിൽ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ ഉമ്മർ മലാസ്, അലി പട്ടാമ്പി, സൗണ്ട് സുനിൽ സുകുമാരൻ, ഗതാഗതം ഹസ്സൻ പുന്നയൂർ, സ്റ്റേഷനറി നസീർ മുള്ളൂർക്കര എന്നിങ്ങനെയാണ് സംഘാടക സമിതി.
സെപ്റ്റംബർ 16 നാണ് കേളി കേന്ദ്ര സമ്മേളനം നടക്കുന്നത്. 2022 ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിന്ന യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ച്, ജൂൺ മുതൽ ഓഗസ്റ്റ് വരെ നടക്കുന്ന ഏരിയാ സമ്മേളനങ്ങൾക്ക് ശേഷമാണ് കേന്ദ്ര സമ്മേളനം നടക്കുക. കൺവീനർ സുരേന്ദ്രൻ കൂട്ടായ് നന്ദി പറഞ്ഞു.