ദമ്മാം> വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് നവോദയ സാംസ്കാരിക വേദി കിഴക്കൻപ്രവിശ്യ പത്രക്കുറിപ്പിൽ അറിയിച്ചു.
അതീവ സുരക്ഷാമേഖലയിൽ ഉണ്ടായ ഈ സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണം. യാതൊരു വിശ്വാസ്യതയുമില്ലാതെ, സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ പുലമ്പലുകൾക്ക് അമിത പ്രാധാന്യമാണ് ഒരുപറ്റം മാധ്യമങ്ങളും, പ്രതിപക്ഷവും നല്കുന്നത്. ആ പ്രതിക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് വ്യക്തമായിട്ടും അക്രമണോത്സുഹമായ സമരാഭാസങ്ങളുമായി മുന്നോട്ട് പോകുന്നതതിൽ നിന്ന് കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നു കാട്ടുന്നത്.
മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വെച്ച് അക്രമിക്കാൻ ശ്രമിച്ചവരെയും, അതിനായി ഗൂഢാലോചന നടത്തിയവരെയും എത്രയും പെട്ടെന്ന് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും നവോദയ ആവശ്യപ്പെടുന്നു.