തിരുവനന്തപുരം> തിരുവനന്തപുരത്ത് പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തോട് ചേര്‍ന്ന് മണ്‍തിട്ട ഇടിഞ്ഞുവീണ് അതിഥി തൊഴിലാളികളായ രണ്ടുപേര്‍ മണ്ണിനടിയില്‍ പെട്ടു. രാവിലെ 10 മണിയോടെയാണ് പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തോട് ചേര്‍ന്ന മണ്‍തിട്ട അടര്‍ന്ന് വീണത്. ആഹാരം കഴിക്കാനെത്തിയ രണ്ടുപേര്‍ മണ്ണിനടിയിലായി. വെസ്റ്റ് ബംഗാള്‍ സ്വദേശിയ ദീപക് ബര്‍മനെ മിനിറ്റുകള്‍ക്ക് അകം പുറത്തെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു.
അസം സ്വദേശിയായ രാഹുല്‍ ബിശ്വാസ് എന്നയാളെ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഫയര്‍ ഫോഴ്സ് സംഘം പുറത്തെത്തിച്ചത്.
മണ്‍തിട്ടയുടെ ഭാഗമായിരുന്ന കോണ്‍ക്രീറ്റ് പാളിക്കകത്ത് ശരീരത്തിന്റെ മുക്കാല്‍ ഭാഗവും അകപ്പെട്ട് പോയ നിലയിലായിരുന്നു രാഹുല്‍ ബിശ്വാസ്.
അപകടം നടക്കുമ്പോള്‍ 63 ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് അടര്‍ന്ന് വീണത്.
കൈ കൊണ്ട് മണ്ണ് മാന്തി തൊപ്പിയില്‍ നിറച്ച് മാറ്റിയാണ് ഫയര്‍ഫോഴ്സ് ആളെ പുറത്തെടുത്തത്. പിആര്‍എസിന്റെ ഉടമസ്ഥതതയിലുള്ള ബഹുനില അപ്പാര്‍ട്ട്മെന്റിന്റെ പണി കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്നുണ്ട്.