പാലാ> കെആർടിഎ ദ്വിദിന സംസ്ഥാന പഠന ക്യാമ്പ് ഭരണങ്ങാനം ഓശന മൗണ്ടിൽ സിഐടിയു അഖിലേന്ത്യാ വർക്കിംങ് കമ്മിറ്റിയംഗം എ വി റസ്സൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ സുനിത അധ്യക്ഷയായി. തൊഴിൽ സുരക്ഷിതത്വത്തിൽ സംഘടനകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ കെ അനിൽകുമാർ ക്ലാസ് നയിച്ചു.
ലാലിച്ചൻ ജോർജ്, സജേഷ് ശശി, ടി ആർ വേണുഗോപാൽ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി സി വിനോദ്, കെആർടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ, സംസ്ഥാന സെക്രട്ടറിമാരായ എൽദോ പി ജോൺ, എസ് കൃഷ്ണകുമാരി, വി സജിൻ കുമാർ, വൈസ് പ്രസിഡൻ്റുമാരായ കെ എസ് ബിനുകുമാർ, കെ സിന്ദു, ട്രഷറർ ബി ഗിരീശൻ, നിർവഹക സമിതി അംഗങ്ങളായ ജെസിയമ്മ ആൻ്റണി, എൻ എസ് ധന്യ, എസ് എൽ അനീഷ്, എ അരുൺ, ശ്രുതീഷ് എം ജോൺ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ 10ന് ‘ഭിന്നശേഷി സൗഹൃദ കേരളം: പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും’ എന്ന വിഷയത്തിൽ സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ക്ലാസ് നയിക്കും. സംഘടനാ രേഖ അവതരണം, പൊതു ചർച്ച, ക്രോഡീകരണം എന്നിവയോടെ ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിക്കും. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകുന്ന 2860 സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ ഏക സംഘടനയാണ് കെആർടിഎ.