ന്യൂഡൽഹി> മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവധിക്കില്ലെന്ന് ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ കർശന മാർഗനിർദ്ദേശം. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവരെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവരെയും നോ ഫ്ലൈ ലിസ്റ്റിൽപ്പെടുത്തുമെന്നാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്.
മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുൻപായി വിമാനത്തിൽ നിന്നും പുറത്തിറക്കണമെന്നും വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കായിരിക്കുമെന്നും നിർദേശത്തിൽ പറയുന്നു.