ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഉനൈസ ടൗൺ സമ്മേളനം നടന്നു. അൽ ഖസീമിലെ ഉനൈസ, എം സി ജോസഫൈൻ നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരിസമിതി അംഗവും കേന്ദ്ര കമ്മറ്റി ട്രഷററുമായ ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.
ഉമ്മർ കോഴിക്കോട് അധ്യക്ഷനായിരുന്നു. ബാബു കിളിമാനൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മനാഫ് വാടാനപ്പള്ളി രക്തസാക്ഷി പ്രമേയവും നൗഷാദ് കോഴിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗങ്ങളായ അജി മണിയാർ, പ്രദീപ് എന്നിവർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി നൗഫൽ കടയ്ക്കൽ (പ്രസിഡന്റ്), നൗഷാദ് കോഴിക്കോട് (സെക്രട്ടറി), മനാഫ് വാടാനപ്പള്ളി (ട്രഷറർ), ഇസ്മായിൽ കോഴിക്കോട് (വൈ. പ്രസി.), ഷാജഹാൻ വെമ്പായം (ജോ. സെക്രട്ടറി), ശരീഫ് ഒറ്റപ്പാലം (ജീവകാരുണ്യം കൺവീനർ ), മുനീർ, ബാലൻ (ജീവകാരുണ്യം ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. നൗഫൽ കടയ്ക്കൽ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.