തിരുവനന്തപുരം > സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്. ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്. മാഫിയ ഭീകര പ്രവർത്തനമാണ് നടക്കുന്നത്. പിന്നിൽ പ്രവർത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. ഇതിന് പിന്നിൽ നിഗൂഢ ശക്തികൾ പ്രവർത്തിച്ചു. ഇതുസംബന്ധിച്ച് സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.