ന്യൂഡൽഹി> ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ മുംബൈ പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിക്കും. നൂപുറിന് സമൻസ് അയക്കുമെന്ന് മുംബൈ പൊലീസ് കമീഷണർ സഞ്ജയ് പാണ്ഡെ അറിയിച്ചു.
റാസ അക്കാദമി ജോ. സെക്രട്ടറി ഇർഫാൻ ഷെയ്ക്ക് നൽകിയ പരാതിയിൽ നൂപുറിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 295 (മതവികാരം വ്രണപ്പെടുത്തൽ), 153 എ (രണ്ട് വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ) തുടങ്ങിയ വകുപ്പുകളിലാണ് കേസ്. അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.