ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഫൈസിയ സമ്മേളനം നടന്നു. ബുറൈദയ്ക്കടുത്ത് ഫൈസിയയിൽ, ധീരജ് നഗറിൽ നടന്ന സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം റഷീദ് മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. കുര്യൻ കൊടുമണ്ണേത്ത് അധ്യക്ഷനായിരുന്നു. ശ്രീജിത്ത് കണ്ണൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലിക സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഷഹ്നാസ് കരൂർ രക്തസാക്ഷി പ്രമേയവും യൂനുസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കേന്ദ്രരക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, കേന്ദ്രകമ്മറ്റി അംഗം ഫിറോസ് പത്തനാപുരം എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കുര്യൻ കോടുമണ്ണേത്ത് (പ്രസിഡന്റ്), ശ്രീജിത്ത് കണ്ണൂർ (സെക്രട്ടറി), നൗഷാദ് കൈപ്പുറം (ട്രഷറർ), അഷറഫ് പാനൂർ (വൈ. പ്രസി.), യൂനുസ് മലപ്പുറം (ജോ. സെക്രട്ടറി), ഷഹനാസ് കരൂർ (ജീവകാരുണ്യം) എന്നിവരെ തിരഞ്ഞെടുത്തു. സതീശൻ കണ്ണൂർ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.