ന്യൂഡൽഹി> രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂറുമാറ്റുമോയെന്ന ഭയത്തിൽ മഹാരാഷ്ട്രയിലും ഭരണമുന്നണി എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. തെക്കൻ മുംബൈയിലെ ട്രിഡന്റ് ഹോട്ടലിലേക്കാണ് കോൺഗ്രസ്, എൻസിപി, ശിവസേനാ എംഎൽഎമാരെ മാറ്റുന്നത്.
സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരെയും ചെറുപാർടികളുടെ എംഎൽഎമാരെയും ഹോട്ടലിലേക്ക് മാറ്റും. രാജസ്ഥാനിലെയും ഹരിയാനയിലെയും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.
മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ മഹാസഖ്യം എംഎൽഎമാരുമായി ഹോട്ടലിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. പാർടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയശേഷം എംഎൽഎമാരെ ജയ്പുർ– ആഗ്ര ദേശീയപാതയ്ക്കുസമീപമുള്ള റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു.
Maharashtra | Shiv Sena MLAs being shifted to a hotel in Malad, Mumbai ahead of the Rajya Sabha elections pic.twitter.com/BdZOI8CuBJ
— ANI (@ANI) June 6, 2022