തൃപ്പൂണിത്തുറ> സംസ്കൃത കോളേജിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഗവ. സംസ്കൃത കോളേജിൽ നിർമ്മിച്ച പുതിയ വനിത ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ മാറ്റിത്തീർക്കുന്നതിനുള്ള 1600 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കെ ബാബു എംഎൽഎ അധ്യക്ഷനായി.
നഗരസഭ ചെയർ പേഴ്സൻ രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ , കൗൺസിലർ സാവിത്രി നരസിംഹ റാവു, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. കെ ജി രാമദാസ് , പി ടി എവൈസ് പ്രസിസന്റ് എസ് ബാബു, ടി ജ്യോതിക എന്നിവർ സംസാരിച്ചു. വനിത ഹോസ്റ്റലിനായി യത്നിച്ച പ്രൊഫ. എസ് അനിൽ കുമാർ, കോൺട്രാക്ടർ ഫൈസൽ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി . കോളേജ് കമ്മിറ്റി ചെയർമാൻ ഡോ. കെ ജി പൗലോസ് സ്വാഗതവും പ്രിൻസിപ്പാൾ ഡോ. വി കെ അമല നന്ദിയും പറഞ്ഞു.