ബംഗളൂരു> പുതിയതായി നിര്‍മിച്ച റോഡിന് നഥുറാം ഗോഡ്സെയുടെ പേര് നല്കിയ കര്‍ണാടകയിലെ പഞ്ചായത്തിന്റെ നടപടി വിവാദത്തില്‍. പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് അധികൃതര്‍ സൈന്‍ ബോര്‍ഡ് നീക്കി. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള പഞ്ചായത്താണ് പുതിയ റോഡിന് ഗോഡ്സെയുടെ പേര് നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബോര്‍ഡ് വച്ചതാരെന്ന് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ‘ പഡുഗിരി നഥുറാം ഗോഡ്സെ റോഡ്’ എന്നാണ് റോഡിന് പേര് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് ബോര്‍ഡിന്റെ ചിത്രം പ്രചരിച്ചത്.
സാമൂഹ്യവിരുദ്ധരാണ് ബോര്‍ഡ് വച്ചതെന്നും സര്‍ക്കാരിനോ പഞ്ചായത്തിനോ ഇതില്‍ പങ്കില്ലെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി വി സുനില്‍ കുമാര്‍ പറഞ്ഞു.കര്‍ക്കല താലൂക്കിലെ ബോലോ ഗ്രാം പഞ്ചായത്തിലാണ് സൈന്‍ ബോര്‍ഡ് വച്ചത്.