ന്യൂഡൽഹി> രാജ്യത്തെ കറന്‍സി നോട്ടില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാൻ നീക്കം നടക്കുന്നെന്ന റിപ്പോർട്ട് തള്ളി റിസർവ് ബാങ്ക്. കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനയും നടക്കുന്നില്ല. ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയുള്ള കറന്‍സി നോട്ട് പുറത്തിറക്കാൻ ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഗാന്ധി ചിത്രത്തിന് പകരം നോട്ടുകളിൽ രവീന്ദ്രനാഥ ടാഗോര്‍, എപിജെ അബ്ദുല്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആലോചന നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്.
RBI clarifies: No change in existing Currency and Banknoteshttps://t.co/OmjaKDEuat
— ReserveBankOfIndia (@RBI) June 6, 2022