റിയാദ്> രണ്ട് മാസങ്ങൾക്ക് മുമ്പ് മരിച്ച തൃശ്ശൂർ മണലൂർ സ്വദേശി പ്രസന്ന കുമാറിന്റെ (63) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. റിയാദ് അൽ ജില്ലയിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രസന്ന കുമാറിന്റെ മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. .
32 വർഷത്തോളമായി ഒരു സ്പോൺസറുടെ കീഴിൽ ഡ്രൈവറായിരുന്ന പ്രസന്ന കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്ന് സ്പോൺസറുടെ ഭാഗത്തുനിന്നും സഹകരണം ലഭിക്കാത്തതിനാൽ കുടുംബം നോർക്കയെ സമീപിക്കുകയായിരുന്നു. തുടർന്ന് എംബസിയുടെ നിർദ്ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെടുകയായിരുന്നു.
കേളി അൽ കുവയ്യ യൂണിറ്റ് ജീവകാരുണ്യ വിഭാഗവും മുസാമിഅഃ ഏരിയ ജീവകാരുണ്യ വിഭാഗവും ചേർന്നാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രസന്ന കുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. ഇന്ത്യൻ എംബസിയുടെ പൂർണ്ണ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.