ലഖ്നൗ> ലഖിംപുര്‍ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന് (ബി കെ യു) ജില്ലാ പ്രസിഡന്റ് ദില്‍ബാഗ് സിങ്ങിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്.
ദില്‍ബാഗ് സിങ് സഞ്ചരിച്ച വാഹനത്തിന് നെരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ലഖിംപുര്‍ഖേരി കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.