കൊച്ചി> നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ അറിയിച്ചു.
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്റെ മറുപടി
ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അദേസമയം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണ തുറന്നിട്ടുള്ളതായും കോടതിയെ അറിയിച്ചു. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്
ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു
ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. മെമ്മറി കാർഡും അനുബന്ധ ഫയലുകളും 2018 ഡിസംബർ 13 നു മുൻപ് പലതവണ ആക്സസ് ചെയ്യപ്പെട്ടിരിക്കാം എന്നും പ്രോസിക്യൂഷൻ അറിയിച്ചു. അതേസമയം കേസിൽ തുടരന്വേഷണം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.