ബംഗളൂരു> കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും വക്താവുമായിരൂന്ന ബ്രിജേഷ് കലപ്പ രാജിവെച്ചു. ആം ആദ്മി പാർടിയിൽ ചേരുമെന്ന് വ്യക്തമാക്കി. കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി ബ്രജേഷിന്റെ രാജി. സുപ്രീം കോടതി അഭിഭാഷകനായിരുന്ന കലപ്പ 1997ലാണ് കോൺഗ്രസിൽ ചേർന്നത്.
സോണിയാഗാന്ധിക്ക് നൽകിയ രാജികത്തിൽ പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തുപറയുന്നുണ്ട്. “ഞാൻ 2013ലെ യുപിഎ കാലം മുതൽ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ചാനലുകളിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നു – ഏകദേശം ഒരു ദശാബ്ദത്തോളം ഞാൻ 6497 സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, പാർട്ടി പതിവായി രാഷ്ട്രീയ ചുമതലകൾ നൽകുന്നുണ്ട്. അതെല്ലാം ഉത്സാഹത്തോടെ നിറവേറ്റാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അടുത്ത കാലത്തായി തനിക്ക് പാർടിയോട് അഭിനിവേശമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അതിനാൽ വിട്ടുപോകുകയാണ്’ എന്നാണ് രാജിക്കത്തിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ രാജിവെച്ചിരുന്നു. ഹാർദിക് ബിജെപിയിൽ ഇന്ന് ചേരും