ന്യൂഡൽഹി> തുടർച്ചയായ വിലവർധനവിന് പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്.
വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ വില 2223.50 രൂപയായി. ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഏപ്രിലിൽ 250 രൂപയും മെയിൽ 103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചതിന് ശേഷമാണ് വില കുറച്ചത്.