മനാമ > സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും വിദേശികളുടെ എട്ടു പ്രൊഫഷനുകള്‍ മാറ്റാന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവാ പ്ലാറ്റ്ഫോം റദ്ദാക്കി. ഇതുപ്രകാരം, എക്സ്പേര്‍ട്ട്, സ്പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്പെഷ്യലിസ്റ്റ് എക്സ്പേര്‍ട്ട്, കണ്ട്രോള് ടെക്നീഷ്യന്, തൊഴിലാളി, സാദാ തൊഴിലാളി എന്നീ പ്രൊഫഷനുകള്‍ തൊഴിലാളികളുടെ അനുമതിയില്ലാതെ തന്നെ സ്ഥാപനങ്ങള്‍ക്ക് മാറ്റാം.. ഇതിന് ഫീസ് നല്‍കേണ്ടതില്ല.
ഈ എട്ടു പ്രൊഫഷനുകളില്‍ പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തിയ സാഹചരത്യത്തില്‍ ഈ പ്രൊഷനുകളിലെ വിദേശികളുടെ പൊഫഷന് മാറ്റണമെന്ന വ്യവസ്ഥ മന്ത്രാലയം നിര്ബന്ധമാക്കിിരുന്നു. റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരം തൊഴിലുടമകള്‍ ഖിഫ പ്ലാറ്റ്ഫോമില്‍ നല്‍കണം. വ്യക്തിഗത സ്പോണ്സര്മാര്ക്ക് കീഴിലെ തൊഴിലാളികളുടെ തസ്തിക മാറ്റം ഖിഫ വഴി കഴിയില്ല.
റദ്ദാക്കിയ പ്രൊഫനുകളുടെതിരുത്തല് ആയാണ് പ്രൊഫഷന് മാറ്റം പരിഗണിക്കുക. സാധാരണ പ്രൊഫഷന് മാറ്റണമെങ്കില്‍ തൊഴിലാളിയുടെ സമ്മതം ആവശ്യമാണ്. രണ്ടായിരം റിയാല്‍ വരെ ഫീസും നല്‍കണമായിരുന്നു. ഖിഫ വഴി ഒരുതവണമാത്രമാണ് സൗജന്യമായി മാറ്റം അനുവദിക്കുക. തൊഴിലാളി, സാദാ തൊഴിലാളി എന്നിവക്ക് പകരം 67 പ്രൊഫഷനുകള്‍ ഖിഫ പ്ലാറ്റ്ഫോം ലഭ്യമാക്കിയിട്ടുണ്ട്. ഇവയില്‍ ഏതിലേക്കും മാറ്റാം.