ആലപ്പുഴ > പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളാത്ത് സെന്റ്. പോൾസ് പള്ളി വികാരി ഫാദർ സണ്ണി അറയ്ക്കലാണ് (65) മരിച്ചത്. മാരാരിക്കുളം ചെത്തി സ്വദേശിയാണ്. പള്ളി ഓഡിറ്റോറിയത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷമായി കാളാത്ത് പള്ളിയിലെ ഇടവക വികാരിയായിരുന്നു.