റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ സെക്രട്ടറി ഷൗക്കത്തലി നിലമ്പൂർ, രക്ഷാധികാരി സമിതി അംഗങ്ങളായ സജീവൻ ചൊവ്വ, ഗോപിനാഥൻ വേങ്ങര എന്നിവർക്ക് കേളി യാത്രയയപ്പ് നൽകി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് അവധിക്ക് പോയിരുന്ന മൂന്ന് പേർക്കും സൗദിയിലേക്ക് തിരിച്ചു വരാൻ സാധിച്ചിരുന്നില്ല അതിനാൽ ഓൺലൈനായാണ് മൂന്നുപേരും ചടങ്ങിൽ പങ്കെടുത്തത്.
അസീസിയ ഏരിയ സിമന്റ് യൂണിറ്റ് സെക്രട്ടറി, അസീസിയ ഏരിയ സെക്രട്ടറി, കേളി ജോയിന്റ് സെക്രട്ടറി, കേളി സെക്രട്ടറി, കേളി രക്ഷാധികാരി സമിതി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ച ഷൗക്കത്തലി മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തു വരികയായിരുന്നു.
29 വർഷമായി റിയാദിലെ നസീമിൽ ദുബായ് കാർ എക്സിബിഷൻ ഷോറൂമിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന സജീവൻ ചൊവ്വ കേളി നസീം യൂനിറ്റ് ട്രഷർ, ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി കൺവീനർ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് , ജോയിന്റ് സെക്രട്ടറി, കേന്ദ്ര രക്ഷാധികാരി സമിതി അംഗം, കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിങ്ങ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ ചൊവ്വ സ്വദേശിയാണ്.
കഴിഞ്ഞ 30 വർഷമായി നസീമിലുള്ള അൽജിൽഭ ട്രേഡിങ്ങിൽ ഓപ്പറേഷൻ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ഗോപിനാഥൻ മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയാണ്. നസീം സെന്റർ യൂണിറ്റ് ട്രഷറർ, നസീം ഏരിയ ജോയിന്റ് സെക്രട്ടറി, റോദ രക്ഷാധികാരി സമിതി സെക്രട്ടറി, കേളി രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേളി രക്ഷാധികാരി സമിതിയയുടെ നേതൃത്വത്തിൽ ബദിയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സ്വാഗതം പറഞ്ഞു. സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഗീവർഗീസ് ഇടിച്ചാണ്ടി, ടി.ആർ.സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ സംസാരിച്ചു. യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഷൗക്കത്തലി, സജീവൻ ചൊവ്വ, ഗോപിനാഥൻ വേങ്ങര എന്നിവർ സംസാരിച്ചു.