കാസർകോട്> ചീമേനി പുലിയന്നൂരിൽ റിട്ട അധ്യാപിക ജാനകി(65)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് . രണ്ട് പേരും ഒന്നേകാൽ ലക്ഷം രൂപ വീതം പിഴയടക്കണം . പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണ്‍, പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ് എന്നിവരാണ് കുറ്റക്കാര്‍.
ജാനകിയെ കഴുത്തറുത്ത് കൊലപെടുത്തി സ്വർണാഭരണം കവരുകയായിരുന്നു. വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവാണുള്ളത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.