കോട്ടയം> വൈക്കത്ത് ട്രാവലര്‍ പുഴയിലേക്ക് ചെരിഞ്ഞ് അപകടം. വാഹനത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചിന് വൈക്കം വാക്കയില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും വിവാഹ നിശ്ചയത്തിനു ശേഷം പാമ്പാടിയിലേക്ക് പോയതാണ് സംഘം.
രണ്ടുപേരെ വൈക്കം വാക്കയില്‍ ക്ഷേത്രത്തിനു സമീപത്ത് ഇറക്കാന്‍ എത്തുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെടുന്നത്. പുഴയിലേക്ക് ഒരു ഭാഗം ചെരിയുകയായിരുന്നു. ഏകദേശം 50 അടിക്കു മുകളില്‍ താഴ്ച്ചയാണ് ഈ ഭാഗത്തുള്ളത്. 16ഓളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ അലറി വിളിച്ചു
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ഡ്രൈവറുടെ ഡോര്‍ വഴി ഓരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. വൈക്കം ഫയര്‍ഫോഴ്സും തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. ആദ്യം വാഹനം വടംകെട്ടി നിര്‍ത്തി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് റോഡിലേക്ക് കയറ്റി.