മുംബൈ> മഹാരാഷ്ട്രയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.18 മാസത്തിനും പത്ത് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്